പൊയിലൂർ : (www.panoornews.in)വടക്കെ പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി(13)നാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കുട്ടിയുടെ ഇടതു കൈ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ കുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ച് മാറ്റിയതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
സ്ഫോടനം നടന്ന സ്ഥലത്ത് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഫോറൻസിക്ക് സംഘം നാളെ പരിശോധനക്കെത്തും. പൊട്ടിയത് സ്റ്റീൽബോംബാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ സമൂസ പോലൊരു വസ്തു ഉപയോഗിച്ച് കളിച്ചപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞത്. നാളെ ഫോറൻസിക്ക് സംഘത്തിന്റെ പരിശോധനയിൽ കൂടുതൽ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് കൊളവല്ലൂർ പൊലീസ്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 13 കാരന്റെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
The surgery of the child injured in the explosive device explosion in Poilur has been completed; two fingers have been amputated.










































