(www.panoornews.in)നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃ യോഗങ്ങൾ ഇന്ന് ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും.
പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്നതിലും ചർച്ച നടക്കും.
ഫലം വിലയിരുത്താൻ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമർശനത്തിന് സാധ്യതയുണ്ട്.


അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ക്ലിഫ് ഹൌസ് ഒഴിയും. എകെജി സെന്ററിന് സമീപത്തെ സിപിഐഎം പിബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് പിണറായി വിജയൻ മാറുന്നത്.
'Last resort?'; Flex boards again in Kannur demanding P Jayarajan to call and save the party












































