കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ ; ഇടിമിന്നലിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ ; ഇടിമിന്നലിൽ  ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
May 18, 2026 09:03 AM | By Rajina Sandeep

(www.panoornews.in)കാലവർഷത്തിനു മുന്നോടിയായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി കനത്ത മഴ. നഗരത്തിലും കിഴക്കൻ മലയോരമേഖലയിലുമാണ് ഞായറാഴ്ച വൈകിട്ടോടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങിയത്. കനത്ത മഴയ്ക്കിടെ ഉണ്ടായ മിന്നലിൽ തിരുവമ്പാടിയിൽ ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (50) ആണ് മരിച്ചത്‌. കോഴി ഫാമിൽ നിൽക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റതെന്നാണ് വിവരം.

താമരശ്ശേരിയിൽ നാല് പേർക്കും കൂടരഞ്ഞിയിൽ രണ്ടു പേർക്കും മിന്നലിൽ പരുക്കേറ്റു. താമരശ്ശേരി പുതുപ്പാടിയിൽ ഒരു മരണ വീടിനുള്ളിൽ നിൽക്കുമ്പോഴാണ് സാബിത, വഹീദ എന്നിവർക്കു മിന്നലേറ്റത്. താമരശ്ശേരിയിൽ ഇന്ദുലേഖ, അംബിക എന്നിവർക്കും മിന്നലിൽ പരുക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടരഞ്ഞിയിൽ കൂമ്പാറ മുണ്ടുമല സ്വദേശികളായ സ്ത്രീക്കും പുരുഷനുമാണ് പരുക്കേറ്റത്. ഇതിൽ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടാമത്തെയാളെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോരമേഖലയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്.

Content Highlight: Heavy rain in Kozhikode hilly region; One dead, five injured in lightning strike

Next TV

Related Stories
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

May 29, 2026 07:11 PM

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

May 29, 2026 03:04 PM

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക്  തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ്   സേവാഭാരതിയുടെ  നേതൃത്വത്തിൽ അന്നദാനം തുടങ്ങി

May 29, 2026 01:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം...

Read More >>
കണ്ണൂരിൽ  റോഡരികിൽ നിൽക്കവേ  മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 29, 2026 12:28 PM

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരി...

Read More >>
ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

May 29, 2026 12:20 PM

ഗോവയിൽ നിന്ന് ലഹരിക്കടത്ത് ; പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ...

Read More >>
Top Stories

GCC News

Entertainment News