(www.panoornews.in)കഞ്ചാവ് സഹിതം ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ നോർത്ത് 24 പർഗാന സ്വദേശി ജാഖിർ ഹുസൈൻ ദാലി (30) ആണ് പിടിയിലായത്.
ഇന്നലെ രാത്രി 10.50ഓടെ മേലെ ചമ്പാട് സംശയാസ്‌പദ സാഹചര്യ ത്തിൽ കാണപ്പെട്ട ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ ഇയാളുടെ കൈവശം 63.19 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് പൊലീസ് കേസെടുത്തു.
Content Highlight: Drug dealers on alert; Youth arrested with 63 grams of ganja





















.jpg)























