#Operation Toofan #Police #Ganja #Parat
പാറാട്: (www.panoornews.in)പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ച തിന് യുവാവിനെതിരെ കേസ്. പശ്ചിമബംഗാൾ സ്വദേശി റിജി ബുൾ ഷേക്കിനെതിരെയാണ് (36) കേസ്. ഇന്നലെ സന്ധ്യക്ക് 7.10ന് പാറാട് സോമില്ലിന് സമീപം വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ് ഉപയോഗിച്ചതിന് വളപട്ടണത്തും യുവാവിനെതിരെ കേസെടുത്തു. കല്യാശേരി സെൻട്രൽ ദാസൻപീടികയ്ക്ക് സമീപം മടക്കൽ ഹൗസിൽ എൻ.സ്വരൂപിന് (25) എതിരെ യാണ് കേസ്. ഇന്നലെ വൈകീട്ട് 6.15 ഓടെ ചെമ്മരശേരിപ്പാറ യുവധാര ക്ലബിന്റെ റോഡിൽ സമീപത്തെ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂരിൽ പാറക്കണ്ടി റോഡരികിൽ കഞ്ചാവ് ഉപയോഗിച്ച തിന് യുവാവിനെതിരെ കേസ്. ചെറുകുന്ന് മുണ്ടപ്രം വായനശാ ലക്ക് സമീപത്തെ അമ്പലപറമ്പിൽ അക്ഷയ് ശ്രീനിവാസന് (31) എതിരെയാണ് കേസ്. ഇന്നലെ വൈകിട്ട് 3.15 നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



ഇന്ന് പുലർച്ചെ 12.30ന് കാൾടെക്സ്-പുതിയതെരു റോഡരികിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ച യുവാവിനെതിരെ കേസ്. കാട്ടാമ്പള്ളി കുതിരതടം പറമ്പിൽ എം.എ ഹൗസിൽ എം.എ.മുഹമ്മദ് മുഹ്സിൻ അൻവറിന് (28) എതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
Content Highlight: Operation Toofan, police chase and catch ganja users; one arrested in Parad
#Operation Toofan #Police #Ganja #Parat















































