#Two-wheeler #Hospital #Thalassery #Police
തലശേരി:(www.panoornews.in) തലശ്ശേരി മിഷൻ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൊളശ്ശേരി കാവുംഭാഗത്തെ ലഷ്മി സദനത്തിൽ സി. സൗരവിന്റെ KL 58 Z 6117 നമ്പർ ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സ്കൂട്ടർ മോഷണം പോയത്.
മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തലശേരി പൊലീസ് അന്വേഷണമാരംഭിച്ചു. ചിത്രത്തിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ താഴെ പറയുന്ന നമ്പറുകളിലൊ ബന്ധപ്പെടണം.79073 86962 , 95627 88410
Content Highlight: Two-wheeler parked at hospital in Thalassery stolen; Police after suspect caught on CCTV
#Two-wheeler #Hospital #Thalassery #Police














































