സി.സി ടി വി അഥവാ ദൈവത്തിന്റെ കണ്ണ് ; കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി
adimage

സി.സി ടി വി അഥവാ ദൈവത്തിന്റെ കണ്ണ് ; കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി

സി.സി ടി വി അഥവാ ദൈവത്തിന്റെ കണ്ണ് ; കണ്ണൂരിൽ നഷ്ടപ്പെട്ട സ്വർണ്ണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി adimage
2026-06-15T10:35:00 | By Rajina Sandeep
#CCTV #Police #Kannur #Gold necklace

(www.panoornews.in)നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണമാല വളരെ ചുരുങ്ങിയ സമയം കൊണ്ട് പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽ വെച്ച് സ്വർണ്ണമാല നഷ്ടപ്പെട്ടതായി കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്.

പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽ നിന്നും മാല താഴെ വീഴുന്നതും, തൊട്ടുപിന്നാലെ നടന്നു വന്ന രണ്ട് സ്ത്രീകൾ അത് എടുത്തുകൊണ്ടു പോകുന്നതും വ്യക്തമായിരുന്നു. പിന്നീട് ഈ സ്ത്രീകൾ എവിടേക്കാണ് പോയതെന്ന് സിസിടിവി ക്യാമറകളിലൂടെ പോലീസ് പിന്തുടർന്നു.

ഇവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്. കടയിൽ മൊബൈൽ ഫോൺ വാങ്ങാനായി അന്വേഷിച്ചെത്തിയ ഈ സ്ത്രീകളുടെ ഫോൺ നമ്പർ അവിടുത്തെ സെയിൽസ് ഗേൾ കുറിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് മനസ്സിലാക്കാൻ സാധിച്ചു.

തുടർന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ സെയിൽസ് ഗേളുമായി ബന്ധപ്പെട്ട് നമ്പർ ശേഖരിക്കുകയും, മാല ലഭിച്ച സ്ത്രീകളെ ഫോണിൽ വിളിക്കുകയും ചെയ്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവരിൽ നിന്നും സ്വർണ്ണമാല തിരികെ വാങ്ങി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ വിപിൻ ടി എംയഥാർത്ഥ ഉടമയ്ക്ക് കൈമാറി.

Content Highlight: CCTV or God's eye; Police found lost gold necklace in Kannur within hours

#CCTV #Police #Kannur #Gold necklace

adimage adimage

Next TV

adimage
Related Stories
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

Jul 14, 2026 11:42 AM

മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടു. എലിയുടെയും ഇഴജീവികളുടെയും...

Read More >>
ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

Jul 14, 2026 11:15 AM

ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

ചമ്പാട് അരയാക്കൂലിൽ ഒരാഴ്ചക്കിടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജ്യേഷ്ഠൻ ബാബു മരിച്ച് ഒൻപതാം ദിവസമാണ് അനുജൻ സുരേഷും...

Read More >>
adimage
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 11:08 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി സ്വദേശി സജി തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചു. ആദ്യം പയ്യാവൂർ ആശുപത്രിയിലും പിന്നീട് എകെജി ആശുപത്രിയിലും ചികിത്സ...

Read More >>
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage