#Shigellosis alert #Shigalla #PK Praveen MLA #Meeting
മൊകേരി: (www.panoornews.in)മൊകേരി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് മൊകേരി പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേരും. പി.കെ. പ്രവീൺ എം.എൽ.എയുടെ സാന്നിധ്യത്തിലായിരിക്കും യോഗം നടക്കുക.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ, കുടിവെള്ള സ്രോതസുകളുടെ പരിശോധന, ശുചിത്വ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
ഷിഗെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തുന്നുണ്ട്. പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി പ്രദേശവാസികളുടെ സഹകരണവും ജാഗ്രതയും അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
Content Highlight: Shigellosis alert in Mokeri; Special meeting today under the leadership of PK Praveen MLA to strengthen preventive measures
#Shigellosis alert #Shigalla #PK Praveen MLA #Meeting







































