#Sabarima #Sabarima gold case #SIT
(www.panoornews.in)സ്വർണപാളി കൈമാറ്റത്തിൽ ഗൂഢാലോചനയെന്ന് എസ്ഐടി കണ്ടെത്തൽ. 2025ൽ നടന്ന സ്വർണപാളി കൈമാറ്റത്തിൽ ഒൻപത് പേർക്ക് പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി പറയുന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങളുള്ളത്.
2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയാറായില്ല. വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു.
Content Highlight: Sabarima gold case SIT finds nine people involved
#Sabarima #Sabarima gold case #SIT













































