#Asha worker #Pannyannur Panchayat #Dead #Train #Chembad
ചമ്പാട്:(www.panoornews.in)തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കർ . മീത്തലെ ചമ്പാട് മനയത്ത് വയൽ ശാരദ നിലയത്തിൽ എം.ഷജിന (55)യാണ് മരിച്ചത്. പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കറായിരുന്നു. വൈകീട്ട് 3.10ന്റെ കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചറിടിച്ചാണ് അപകടമുണ്ടായത്.
ടെമ്പിൾ ഗേറ്റിന് സമീപം അണ്ടർപാസിലായിരുന്നു അപകടം. ശനിയാഴ്ചകളിൽ കുട്ടികൾക്ക് പോളിയോ നൽകാൻ പുഞ്ചിരി തൂകി സജീവമായി പ്രവർത്തിക്കുന്നയാളായിരുന്നു ഷജിന. അതുകൊണ്ടു തന്നെ ഷജിനയുടെ വേർപാട് ഉൾക്കൊള്ളാൻ ചമ്പാട്, പൊന്ന്യം പാലം പ്രദേശത്തുകാർക്ക് സാധിക്കുന്നില്ല.
പരേതരായ എംപി നാണു - ശാരദ ദമ്പതികളുടെ മകളാണ്. തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരിയാണ് ഭർത്താവ്.
മക്കൾ : അക്ഷയ് പി ഷജിൻ , (പോപ്പുലർമോട്ടോർസ്, തിരുവനന്തപുരം), ഋതുവർണ്ണ (ഗൾഫ്,)



മരുമക്കൾ: പ്രിയങ്ക, ജിബിൻ.
സഹോദരി : സ്നേഹലത എം പി (റിട്ടയേർഡ് ടീച്ചർ ചമ്പാട് വെസ്റ്റ് യു പി സ്കൂൾ,) മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ.
സംസ്കാരം പിന്നീട്.
Content Highlight: Asha worker from Pannyannur panchayat dies after being hit by train in Thalassery
#Asha worker #Pannyannur Panchayat #Dead #Train #Chembad








































