വയനാട് മണ്ണിടിച്ചിലുണ്ടായ  സ്ഥലത്ത് വീണ്ടും കനത്ത മഴ ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
adimage

വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി

വയനാട് മണ്ണിടിച്ചിലുണ്ടായ  സ്ഥലത്ത് വീണ്ടും കനത്ത മഴ ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി adimage
2026-07-07T14:04:00 | By Rajina Sandeep
#Heavy rain #Wayanad

(www.panoornews.in)വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി.

ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്. തൊഴിലാളികളായ 6 പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്.

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.


മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.

Content Highlight: Heavy rain has returned to the site of the Wayanad landslide; a house and a place of worship have been completely destroyed, and the evacuation of people from the area has begun.

#Heavy rain #Wayanad

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

Jul 14, 2026 11:42 AM

മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടു. എലിയുടെയും ഇഴജീവികളുടെയും...

Read More >>
adimage
ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

Jul 14, 2026 11:15 AM

ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

ചമ്പാട് അരയാക്കൂലിൽ ഒരാഴ്ചക്കിടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജ്യേഷ്ഠൻ ബാബു മരിച്ച് ഒൻപതാം ദിവസമാണ് അനുജൻ സുരേഷും...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 11:08 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി സ്വദേശി സജി തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചു. ആദ്യം പയ്യാവൂർ ആശുപത്രിയിലും പിന്നീട് എകെജി ആശുപത്രിയിലും ചികിത്സ...

Read More >>
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
adimage
Top Stories










News Roundup






Entertainment News





adimage