പതിനാറുകാരിയായ  കോഴിക്കോട് സ്വദേശിനിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു ; പോക്‌സോ കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂരിലെ  സുഹൈൽ മൈസൂരുവിൽ കൊളവല്ലൂർ പൊലീസിന്റെ പിടിയിൽ
adimage

പതിനാറുകാരിയായ കോഴിക്കോട് സ്വദേശിനിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു ; പോക്‌സോ കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂരിലെ സുഹൈൽ മൈസൂരുവിൽ കൊളവല്ലൂർ പൊലീസിന്റെ പിടിയിൽ

പതിനാറുകാരിയായ  കോഴിക്കോട് സ്വദേശിനിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു ; പോക്‌സോ കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂരിലെ  സുഹൈൽ മൈസൂരുവിൽ കൊളവല്ലൂർ പൊലീസിന്റെ പിടിയിൽ adimage
2026-07-07T22:32:00 | By Rajina Sandeep
#Panoor #POCSO #Suhail #Arrest

പാനൂർ:(www.panoornews.in)പാനൂരിൽ പ്രായപൂർത്തിയാവാത്ത പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ കണ്ണൂർ ചൊക്ലി സ്വദേശി സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചത്.

മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ‌ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പൊലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.

കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), കണ്ണൂർ ചൊക്ലി സ്വദേശി സുഹൈൽ (35) എന്നിവർക്കെതിരെയാണ് ചേവായൂർ, കണ്ണൂരിലെ കൊളവല്ലൂർ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിനു ലഭിച്ച പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങി നിന്നു.

കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി.


ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ടു. ഈ പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.


തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപ്പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. നിലവിൽ 7 പേർക്കെതിരെയാണ് കേസെടുത്തത്.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.


തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.


ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഇതോടെയാണ് പോക്സോ കേസെടുത്ത് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlight: A 16-year-old girl from Kozhikode was locked inside a house and subjected to abuse for several days; the prime accused in the POCSO case, Suhail from Peringathur, has been arrested by the Kolavallur police in Mysuru.

#Panoor #POCSO #Suhail #Arrest

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

Jul 14, 2026 11:42 AM

മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടു. എലിയുടെയും ഇഴജീവികളുടെയും...

Read More >>
adimage
ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

Jul 14, 2026 11:15 AM

ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

ചമ്പാട് അരയാക്കൂലിൽ ഒരാഴ്ചക്കിടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജ്യേഷ്ഠൻ ബാബു മരിച്ച് ഒൻപതാം ദിവസമാണ് അനുജൻ സുരേഷും...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 11:08 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി സ്വദേശി സജി തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചു. ആദ്യം പയ്യാവൂർ ആശുപത്രിയിലും പിന്നീട് എകെജി ആശുപത്രിയിലും ചികിത്സ...

Read More >>
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
adimage
Top Stories










News Roundup






Entertainment News





adimage