ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി ; കുട്ടിക്ക് ബ്രെയിൻ ഡാമേജ്,  ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
adimage

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി ; കുട്ടിക്ക് ബ്രെയിൻ ഡാമേജ്, ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി ; കുട്ടിക്ക് ബ്രെയിൻ ഡാമേജ്,  ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് adimage
2026-07-10T08:20:00 | By Rajina Sandeep
#Baby Memorial Hospital #Kannur #Complaint #Child suffers #Brain damage

(www.panoornews.in)കണ്ണൂരിൽ മുഖത്ത് പരുക്കേറ്റ് ചികിത്സക്കെത്തിയ ഒന്നരവയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച സംഭവിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്നാണ് എഫ്ഐആർ.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ എരമം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും മുഖത്തുമായിരുന്നു പരിക്ക്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് ഡോക്ടേഴ്സ് കുഞ്ഞിന് അനസ്തേഷ്യ നൽകിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ടമായി എന്നാണ് ആരോപണം. തുടർന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

Content Highlight: Complaint alleging error in administering anesthesia to a one and a half year old at Baby Memorial Hospital; Child suffers brain damage, police file case against doctor

#Baby Memorial Hospital #Kannur #Complaint #Child suffers #Brain damage

adimage adimage

Next TV

adimage
Related Stories
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
adimage
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage