ജീവൻ പകരുന്ന ജന്മദിനം ; രക്തദാനം നടത്തി  മെഗാ ക്യാമ്പിന് തുടക്കം കുറിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ
adimage

ജീവൻ പകരുന്ന ജന്മദിനം ; രക്തദാനം നടത്തി മെഗാ ക്യാമ്പിന് തുടക്കം കുറിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ

ജീവൻ പകരുന്ന ജന്മദിനം ; രക്തദാനം നടത്തി  മെഗാ ക്യാമ്പിന് തുടക്കം കുറിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ adimage
2026-07-11T12:45:00 | By Rajina Sandeep
#Mahe #MLA T Ashok Kumar #Donate Blood #Birthday #Mega Blood Donation Camp

മാഹി:(www.panoornews.in)ജൻമദിനത്തിൽ രകതംദാനം ചെയ്തു കൊണ്ട് മാതൃകയാവാൻ മാഹി എംഎൽഎ അഡ്വ.ടി അശോക് കുമാർ.അദ്ദേഹത്തിൻ്റെ ജൻമദിനമായ ജൂലൈ 15 ന് സന്നദ്ധ രക്തദാന സന്ദേശവുമായി മാഹി മേരി മാതാ ഓഡിറ്റോറിയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എം.എൽ.എ തന്നെ രക്തദാനം ചെയ്ത് ക്യാമ്പിന് തുടക്കം കുറിക്കും.ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ യുവാക്കളെ സന്നദ്ധ രക്തദാന രംഗത്തേക്ക് ആകർഷിക്കുക, രക്തബാങ്കുകളിൽ ആവശ്യമായ രക്തശേഖരം ഉറപ്പാക്കുക, മാഹി നിയോജക മണ്ഡലത്തെ സന്നദ്ധ രക്തദാന രംഗത്ത് മാതൃകയാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.

വിദ്യാർത്ഥിയായിരിക്കെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽനിന്ന് രക്തദാനം ആരംഭിച്ച ടി. അശോക് കുമാർ, വർഷങ്ങളായി സന്നദ്ധ രക്തദാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. ജനപ്രതിനിധിയായ ശേഷവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ജൻമദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് വലിയ ആശ്വാസമാണ് ഇത്തരം ക്യാമ്പുകൾ നൽകുന്നതെന്നും കൂടുതൽ പേർ പങ്കെടുത്ത് ക്യാമ്പ് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Content Highlight: Mahe MLA T Ashok Kumar to Donate Blood on Birthday, Mega Blood Donation Camp on July 15

#Mahe #MLA T Ashok Kumar #Donate Blood #Birthday #Mega Blood Donation Camp

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

Jul 14, 2026 11:42 AM

മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടു. എലിയുടെയും ഇഴജീവികളുടെയും...

Read More >>
adimage
ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

Jul 14, 2026 11:15 AM

ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

ചമ്പാട് അരയാക്കൂലിൽ ഒരാഴ്ചക്കിടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജ്യേഷ്ഠൻ ബാബു മരിച്ച് ഒൻപതാം ദിവസമാണ് അനുജൻ സുരേഷും...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 11:08 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി സ്വദേശി സജി തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചു. ആദ്യം പയ്യാവൂർ ആശുപത്രിയിലും പിന്നീട് എകെജി ആശുപത്രിയിലും ചികിത്സ...

Read More >>
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
adimage
Top Stories

News Roundup

Entertainment News

adimage