തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
adimage

തൊണ്ടയിൽ മീൻമുള്ള് തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ് adimage
2026-07-23T11:25:00 | By Rajina Sandeep
#KIMS Srichand Hospital #Medical negligence #Doctor case #Kannur Town Police

കണ്ണൂർ: തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ അശ്രദ്ധയും വീഴ്ചയും സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. ഗൗരവിനെതിരെയാണ് (35) കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് പിലിക്കോട് ഏച്ചിക്കോവിൽ സ്വദേശിനി പി.വി. സാവിത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ജൂൺ 16-നാണ് തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് സാവിത്രി കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. ഗൗരവാണ് പ്രാഥമിക ചികിത്സ നൽകിയത്. എന്നാൽ ചികിത്സയ്ക്ക് ശേഷവും തൊണ്ടയിലെ വേദനയും അസ്വസ്ഥതകളും മാറിയില്ലെന്നും മറിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതൽ വർദ്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് സാവിത്രി മറ്റ് ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് പ്രാഥമിക ചികിത്സയിൽ വീഴ്ച സംഭവിച്ചതായി സംശയം ഉണ്ടായത്. ഇതോടെയാണ് സാവിത്രി കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി സമർപ്പിച്ചത്.

പരാതി ലഭിച്ചതിന് പിന്നാലെ ഡിഐജിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. ചികിത്സയിൽ അശ്രദ്ധ ഉണ്ടായതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Content Highlight: Kannur Doctor Booked for Medical Negli

#KIMS Srichand Hospital #Medical negligence #Doctor case #Kannur Town Police

adimage adimage

Next TV

adimage
Related Stories
മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു

Jul 23, 2026 12:35 PM

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം. തലശേരി സ്വദേശി മുഹമ്മദ് ഫവാസിക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

Jul 23, 2026 12:00 PM

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. കരിമ്പം സ്വദേശി വിനുവിനെതിരെ കേസ്. പരസ്പരം പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
പാനൂരിൽ തെരുവുനായ ശല്യം രൂക്ഷം ; വ്യാപാരി നേതാവിനും, വ്യാപാരിക്കുമുൾപ്പടെ നാല് പേർക്ക് കടിയേറ്റു

Jul 23, 2026 11:06 AM

പാനൂരിൽ തെരുവുനായ ശല്യം രൂക്ഷം ; വ്യാപാരി നേതാവിനും, വ്യാപാരിക്കുമുൾപ്പടെ നാല് പേർക്ക് കടിയേറ്റു

പാനൂർ കണ്ണംവെള്ളിയിൽ തെരുവുനായ ആക്രമണം. വ്യാപാരി നേതാവ് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ആൻ്റി റേബീസ് വാക്സിൻ ഇല്ലാത്തതിൽ നാട്ടുകാരുടെ...

Read More >>
adimage
പയ്യന്നൂരിൽ എംഎൽഎയുടെ അനുകൂലിയുടെ ഷെഡിന് തീയിട്ടു; സ്ഫോടനമെന്ന് ആരോപണം

Jul 23, 2026 10:40 AM

പയ്യന്നൂരിൽ എംഎൽഎയുടെ അനുകൂലിയുടെ ഷെഡിന് തീയിട്ടു; സ്ഫോടനമെന്ന് ആരോപണം

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലി ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിലെ ഷെഡിന് തീയിട്ടു. സ്ഫോടനമുണ്ടായതായും വധഭീഷണിയുണ്ടെന്നും...

Read More >>
കണ്ണൂരിൽ  അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു

Jul 23, 2026 08:27 AM

കണ്ണൂരിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു

കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ കാൽവഴുതി വീണ് നാറാത്ത് സ്വദേശി അജ്മൽ (28) മരിച്ചു. നീന്താൻ അറിയില്ലായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം...

Read More >>
ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

Jul 22, 2026 09:22 PM

ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

ചമ്പാട് മേലെ മിൽമ ബൂത്ത് നടത്തുന്ന പി. ബാലന് രാത്രി സൈക്കിളിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ചു. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
adimage
Top Stories

News Roundup

GCC News

adimage