പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു
adimage

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു adimage
2026-07-24T08:56:00 | By Rajina Sandeep
#KP Chathukutty Master #Kadavathur #Janata Dal #Death Anniversary #Socialist Leader

കടവത്തൂർ:(www.panoornews.in)പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം കടവത്തൂരിൽ ആചരിച്ചു. അനുസ്മരണ സമ്മേളനവും വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

മുൻമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. പൊതുജീവിതത്തിൽ സത്യസന്ധതയും ജനസേവനവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കെ.പി. ചാത്തുകുട്ടി മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക് മാതൃകയാകുന്ന ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.ജെ.ഡി. സീനിയർ നേതാവ് കെ.പി. ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, ഒ.പി. ഷീജ, എൻ. ധനജ്ഞയൻ, പി.പി. പവിത്രൻ, പി. ദിനേശൻ, സി.കെ.ബി. തിലകൻ, ഹരീഷ് കടവത്തൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കെ.പി. ചാത്തുകുട്ടി മാസ്റ്റർ നൽകിയ സംഭാവനകൾ പ്രഭാഷകർ അനുസ്മരിച്ചു.

തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ.സി. മുകുന്ദൻ, വി.പി. ചാത്തുമാസ്റ്റർ, കരുവാങ്കണ്ടി ബാലൻ, രാഗേഷ് പി.പി., കെ.പി. റിനിൽ, കെ.കെ. ദാമു, പി.ടി.കെ. നാരായണൻ, കെ.പി. പ്രഭാകരൻ, ഒ.കെ. സുരേന്ദ്രൻ, കൈവേലിക്കൽ ഭാസ്കരൻ, കല്ലിൽ ചന്ദ്രൻ, വി.പി. ആഷിൻ, പി. നാണു, കെ. സജീവൻ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചു. കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ കുടുംബാംഗങ്ങൾ, നാട്ടുകാർ, പാർട്ടി പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Content Highlight: KP Chathukutty Master 17th Death Anniversary Observed in Kadavathur; Top Students Honored

#KP Chathukutty Master #Kadavathur #Janata Dal #Death Anniversary #Socialist Leader

adimage adimage

Next TV

adimage
Related Stories
ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ  പിടിയിൽ

Jul 24, 2026 10:17 AM

ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ. കാറിൽ കടത്തിയ 4.19 ഗ്രാം എം.ഡി.എം.എയുമായി ചമ്പാട്, പന്ന്യന്നൂർ, പുന്നോൽ സ്വദേശികളായ 3 യുവാക്കൾ പിടിയിൽ. തലശ്ശേരി പൊലീസും ഡാൻസാഫും...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് മാഫിയയുടെ അടിവേര് തേടി പൊലീസ് ;  സാക്ഷികൾക്കും, ബന്ധുക്കൾക്കും വധഭീഷണി, പരാതി നൽകി യൂത്ത് ലീഗ്

Jul 24, 2026 09:30 AM

കണ്ണൂരിൽ മയക്കുമരുന്ന് മാഫിയയുടെ അടിവേര് തേടി പൊലീസ് ; സാക്ഷികൾക്കും, ബന്ധുക്കൾക്കും വധഭീഷണി, പരാതി നൽകി യൂത്ത് ലീഗ്

കണ്ണൂരിൽ മയക്കുമരുന്ന് മാഫിയയുടെ ഭീഷണി. തളിപ്പറമ്പിൽ സാക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും വധഭീഷണി. യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകി. കുവൈത്തിൽ...

Read More >>
മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന്  എസ്.എഫ്.ഐ

Jul 24, 2026 07:46 AM

മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന് എസ്.എഫ്.ഐ

ജൂലൈ 24ന് മാഹിയിലും എസ്.എഫ്.ഐയുടെ ആഹ്വാനപ്രകാരം വിദ്യാഭ്യാസ ബന്ദ്. NEET പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര നയങ്ങളിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ...

Read More >>
adimage
കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്

Jul 23, 2026 10:38 PM

കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരിക്ക്

ആലക്കോട് ഒറ്റത്തൈ റോഡിലെ ഓവുചാൽ കുഴിയിൽ വീണ് പ്രൊബേഷൻ എസ്.ഐ സുബോധിന് പരിക്ക്. സ്ലാബ് ഇല്ലാതെ തുറന്നുകിടക്കുന്ന കുഴിയിൽ ദിവസവും അപകടഭീഷണി....

Read More >>
പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Jul 23, 2026 10:28 PM

പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പാനൂർ നഗരസഭ മൂന്നാം വാർഡ് കുറ്റേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വിളകൾ നശിപ്പിക്കുന്നതിൽ പരാതി ഉണ്ടായിരുന്നു. ഷൂട്ടർ വിനോദാണ്...

Read More >>
നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 08:24 PM

നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച്...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage