റോഡുകളുടെ ശോചനീയാവസ്ഥ ; വടകരയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും

റോഡുകളുടെ ശോചനീയാവസ്ഥ ; വടകരയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും
Jul 3, 2025 02:25 PM | By Rajina Sandeep

(www.panoornews.in)വടകര താലൂക്കിലെ റോഡുകളുടെ ശോചനീയാവസ്ഥയും നഗരത്തിലെ ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ സൂചനാ പണിമുടക്ക് നടത്താൻ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി തീരുമാനിച്ചു.

നിരന്തരം അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കഴിഞ്ഞ ദിവസം വടകരയിൽ ഉണ്ടായ ഗതാഗത കുരുക്കിൽ നിരവധി വാഹനങ്ങളും യാത്രക്കാരും വലഞ്ഞിരുന്നു. വടകരയ്ക്ക് അടുത്ത് കൈനാട്ടിയിൽ ചരക്ക് ലോറികൾ തകരാറിലായി ഇടുങ്ങിയ റോഡിൽ നിലച്ചതാണ് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമായത്.

വാഹനങ്ങൾ ദേശീയ പാതയ്ക്ക് പുറത്തെ സംസ്ഥാന പാതയിലേക്ക് വഴിമാറ്റി തിരിച്ചതോടെ അതുവഴിയും യാത്ര ദുഷ്ക്കരമായി . ഇടവഴികളിൽ വരെ വാഹനങ്ങൾ പരക്കം പായാൻ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് . ഇതോടെസ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെക്കുകയായിരുന്നു.

ദേശീയ പാതയിലെ സർവ്വീസ് റോഡിൻ്റെയും വടകര-കുറ്റ്യാടി റൂട്ടിലെ നാദാപുരം, കല്ലാച്ചി ഭാഗങ്ങളിലെ റോഡിൻ്റെ ശോചനീയാവസ്ഥയും കാരണമുണ്ടാകുന്ന ഗതാഗത കുരുക്കും വടകര ടൗണിലെ ഗതാഗത കുരുക്കും കാരണം ദിവസവും മണിക്കൂറുകളോളം വൈകിയാണ് പല ബസുകളും സർവ്വീസ് നടത്തുന്നത്.

കടുത്ത അലംഭാവമാണ് ദേശീയ പാത അധികൃതർ ഈ മേഖലയിൽ തുടരുന്നത്. ഒച്ചിഴയുന്ന വേഗത്തിലാണ് ഇവിടെ ദേശീയ പാതയുടെ നിർമ്മാണ പ്രവൃത്തി. രാപകൽ പണിയെടുക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് 360 രൂപയാണ് കരാർ കമ്പനി പ്രതിഫലമായി നൽകുന്നത്.

കേരളത്തിൽ നിർമ്മാണ മേഖലയിൽ ആയിരത്തോളം രൂപ കൂലിയുണ്ടെന്ന് അറിഞ്ഞ് ഇതിൽ പലരും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ജോലിക്ക് കയറിയിട്ടുണ്ട്. ദേശീയ പാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ പല പ്രവൃത്തിയും അശാസ്ത്രീയമാണ് എന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.

ആകാശ പാതയാണ് വടകര നഗരത്തിൽ ഒരുക്കേണ്ടത്. ഇതിനായി നിർമ്മിച്ച തൂണുകൾ ഉയർന്നപ്പോൾ നേരത്തെ കോൺഗ്രീറ്റിൽ വാർത്ത ഭീമുകൾക്ക് നീളം കുറഞ്ഞുപോയ സംഭവം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Deplorable condition of roads; Private bus workers to go on strike in Vadakara tomorrow

Next TV

Related Stories
ഇനിയും പിടികൂടാനായില്ല ; ധർമ്മടം, പിണറായി, കതിരൂർ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തി  കാട്ടുപോത്തിന്റെ   സഞ്ചാരം

May 9, 2026 10:18 PM

ഇനിയും പിടികൂടാനായില്ല ; ധർമ്മടം, പിണറായി, കതിരൂർ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടുപോത്തിന്റെ സഞ്ചാരം

ഇനിയും പിടികൂടാനായില്ല ; ധർമ്മടം, പിണറായി, കതിരൂർ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടുപോത്തിന്റെ ...

Read More >>
തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.

May 9, 2026 08:42 PM

തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.

തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച്...

Read More >>
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം നടത്തി

May 9, 2026 08:27 PM

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം നടത്തി

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം...

Read More >>
യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

May 9, 2026 07:31 PM

യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച...

Read More >>
ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

May 9, 2026 07:19 PM

ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക്...

Read More >>
വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ്  കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

May 9, 2026 06:10 PM

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന്...

Read More >>
Top Stories

News Roundup