നാട്ടുകാരുടെ ജാഗ്രത തുണയായി ; ഗോവിന്ദച്ചാമി കണ്ണൂർ തളാപ്പിൽ പിടിയിൽ

നാട്ടുകാരുടെ ജാഗ്രത തുണയായി ; ഗോവിന്ദച്ചാമി കണ്ണൂർ തളാപ്പിൽ   പിടിയിൽ
Jul 25, 2025 10:27 AM | By Rajina Sandeep

(www.panoornews.in)സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.

തളാപ്പിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ്  ഇയാളെ പിടികൂടിയത്. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു.

ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു.

ഇതിനിടയിലാണ് തളാപ്പിലെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. പക്ഷെ പ്രതിയെ വേഗത്തിൽ പിടികൂടാനായത് സർക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ്

Locals' vigilance helped; Govindachamy arrested in Kannur Thalappil

Next TV

Related Stories
ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ  സർവീസ് റോഡുകളടക്കം  ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

May 8, 2026 11:17 PM

ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ സർവീസ് റോഡുകളടക്കം ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ സർവീസ് റോഡുകളടക്കം ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത...

Read More >>
സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

May 8, 2026 09:18 PM

സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ...

Read More >>
അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

May 8, 2026 07:22 PM

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ...

Read More >>
 വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

May 8, 2026 04:55 PM

വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

രാത്രിയിൽ വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച്...

Read More >>
നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

May 8, 2026 04:16 PM

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്,...

Read More >>
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

May 8, 2026 03:56 PM

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ്...

Read More >>
Top Stories

News Roundup