കണ്ണൂർ : (www.panoornews.in)കണ്ണൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുവയസുകാരൻ മരിച്ചു . കാട്ടാമ്പള്ളി സ്വദേശി മുഹമ്മദാണ് മരിച്ചത് . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത് .
കൊയ്യം മർക്കസിൽ താമസിച്ച് പഠിക്കുകയാണ് മുഹമ്മദ് . രാവിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ പോകുകയും , അതിന്റെ സമീപത്തേക്ക് എത്തിയ വിദ്യാർത്ഥി കിണറ്റിലേക്ക് വീഴുകയായിരുന്നു . കൂടെയുണ്ടായിരുന്ന കൂട്ടുകാർ നാട്ടുകാരെയും ഉസ്താദിനെയും വിവരമറിയിക്കുകയായിരുന്നു . കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി .
A 14-year-old boy drowned while trying to retrieve a ball that fell into a well in Kannur.










































