(www.panoornews.in)പേരാവൂരിൽ മത്സരിപ്പിച്ചതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ശൈലജ. മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു. തോൽക്കുമെന്ന്
എല്ലാവർക്കും അറിയാമായിരു ന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തിൽ ശൈലജ അറിയിച്ചതായാണ് സൂചന.
കെപിസിസി പ്രസിഡൻറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ ശൈലജ തന്നെ ഇവിടെ മത്സരിക്കണമെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് മണ്ഡലം മാറി മത്സരിക്കാനയച്ചത്. എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിൽ ഇനി താൽപര്യമില്ലെന്നും പാർട്ടി രംഗത്ത് സജീവ മാകാനാണ് താൽപര്യമെന്നും
ശൈലജ നിലപാടെടുത്തിരുന്നു. മത്സരരംഗത്ത് നിന്ന് മാറി നിന്നാൽ ശൈലജയ്ക്ക് സീറ്റ് നൽകിയില്ലെന്ന് സംസ്ഥാന വ്യാപകമായി ചർച്ച ഉണ്ടാകുമെന്ന് ഉൾപ്പെടെ പറഞ്ഞാണ് പാർട്ടി ഇക്കാര്യം സമ്മതിപ്പിച്ചത്.
K.K. Shailaja explodes after being forced to contest in Peravoor even though he knew he would lose











































