കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

കോളേജ് വിദ്യാർത്ഥി പുഴയിൽ വീണ്  മരിച്ചു ; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ
May 8, 2026 09:08 AM | By Rajina Sandeep

(www.panoornews.in)സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പാറപ്പുറത്ത് നിന്ന് കാൽ വഴുതി വീണ് മുങ്ങിമരിച്ചു. കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ സഹപാഠികൾക്കൊപ്പം കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. പാലക്കാട് ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എം എസ് അനീഷിന്റെ മകൻ എം എ അതുൽ (19) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 4.30-ഓടെ പുതുപ്പാടി മുളവർ കവലയ്ക്ക് സമീപമുള്ള കുംഭപ്പിള്ളി കടവിലായിരുന്നു അപകടം. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി സിഎ വിദ്യാർത്ഥിയാണ് അതുൽ. ആറംഗ സുഹൃദ്സംഘത്തോടൊപ്പമാണ് അതുൽ പുഴയിൽ എത്തിയത്. പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിൽ, വീണ സ്ഥലത്തുനിന്ന് 50 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കെ സുധയാണ് മാതാവ്, ആതിര ഏക സഹോദരിയാണ്. 

College student dies after falling into river; accident occurred while he was bathing with friends

Next TV

Related Stories
പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ;  അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

May 8, 2026 10:18 AM

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം...

Read More >>
കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ  ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 8, 2026 10:15 AM

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക്...

Read More >>
നാദാപുരത്തിന്  ഞെട്ടലായി 20 കാരന്റെ  മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

May 8, 2026 09:35 AM

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത്...

Read More >>
സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

May 8, 2026 09:30 AM

സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

സ്റ്റിയറിംഗ് തകരാർ ; രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ...

Read More >>
തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

May 7, 2026 07:23 PM

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

May 7, 2026 06:13 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും...

Read More >>
Top Stories

News Roundup