പാനൂർ : (www.panoornews.in)അനാഥ മന്ദിരത്തിൽ കഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പോക്സോ കോടതി ജഡ്‌ജ് ജലജാ റാണി ശിക്ഷ വിധിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ ചെമ്മന പറമ്പിൽ ശശികുമാറിനെ (65)യാണ് 51 വർഷം കഠിന തടവിനും 1,19,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ രത്നകുമാരിയെ കോടതി കുറ്റക്കാരിയല്ലെന്ന് കണ്ട് വിട്ടയച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനുംകോടതി വിധിച്ചു.
ഫോസ്റ്റർ കെയർ സംരക്ഷണയിൽ ഏറ്റെടുത്ത് സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരവേ 2-ാം പ്രതി കുട്ടിയെ കഠിനമായ വീട്ടുജോലികൾ ചെയ്യിച്ചും, ഓണാവധി ആരംഭിച്ച 2016 സപ്‌തംബർ 10ന് 2-ാം പ്രതി തൻ്റെ ബന്ധു വീട്ടിൽ പോകുമ്പോൾ അതിജീവിതയെ കിടപ്പുമുറിയിലാക്കി വാതിൽ പുറത്തു നിന്നും പൂട്ടിയിരുന്നു.
ഒന്നാം പ്രതി അന്നുരാത്രി വാതിൽ തുറന്ന് അകത്തുകയറി ബലാത്സംഗം ചെയ്യുകയും തുടർച്ചയായ മൂന്ന് ദിവസങ്ങിലും കുട്ടിയെ പുറത്തുവിടാതെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം തുടരുകയുമായിരുന്നു.
ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗർഭിണിയായ കുട്ടിയെ 1-ാം പ്രതിയുടെ നിർദ്ദേശപ്രകാരം രണ്ടാം പ്രതി പരിശോധന നടത്തിച്ച് ഗർഭം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിൽ വെച്ച് അലസിപ്പിക്കാൻ ശ്രമിച്ചു. കഴിയില്ലെന്നായപ്പോൾ 1-ാം പ്രതിയുടെ നിർദ്ദേശ പ്രകാരം 2-ാം പ്രതി കുട്ടിക്ക് മതിയായ വിശ്രമം നൽകാതെ കഠിനമായ ജോലികൾ ചെയ്യിക്കുകയും, വെട്ടു കല്ലെടുത്ത് വയറ്റിൽ വെക്കുകയും ചെയ്ത് രക്തസ്രാവമുണ്ടായി ഗർഭം അലസിപ്പോവുകയും ചെയ്തു.


മറ്റൊരു കുട്ടിയേയും 1-ാം പ്രതി ലൈംഗിക അതിക്രമത്തിന് വിധേയ മാക്കിയതിനു വേറൊരു കേസു കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേ സിലെ അതിജീവിതയായ കുട്ടിക്ക് 3 വയസ്സാകുമ്പോഴേക്കും അച്ഛൻ മരണപ്പെടുകയും, മിശ്രവിവാഹിതയും പരസഹായമില്ലാത്ത അമ്മ രണ്ടു കുട്ടികളുമായി ജനസേവാ ശിശുഭവനത്തിൽ എത്തുകയുമായിരു ന്നു. പിന്നീട് പലയിടങ്ങളിലും കുട്ടികൾ ഫോസ്റ്റർ കെയറിൽ ജീവിച്ചി രുന്നു. തുടർന്ന് ആദ്യ കേസന്വേഷണം നടത്തിയ കുത്തുപറമ്പ് എസ്.എച്ച്.ഒ ആയിരുന്ന ബിനു മോഹൻ്റെ കൈകളിലുടെയാണ് ഇരു സഹോദരികളും പരസ്‌പരം കണ്ടുമുട്ടുന്നതും തങ്ങൾ ഒരേ രക്തമാണെന്നു തിരിച്ചറിയുന്നതും. എറണാകുളത്ത് പലയിടത്തുമായി ചിതറിക്കിടക്കുന്ന അനാഥാലയങ്ങളിൽ നേരിട്ടു പോയി മൊഴികൾ രേഖപ്പെടുത്തി. പ്രതികളെ രണ്ടാം ദിവസം തന്നെ അറസ്റ്റു ചെയ്‌തു. കൂടുതൽ തെളിവുകൾക്കായി രണ്ടാമത്തെ പ്രാവശ്യവും മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി. ബിനുമോഹൻ എൻ. സുനിൽകുമാർ,റജുള പി.വി. തളിപറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാജിദ് അണ്ടത്തോട് തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി സെപഷ്യൽ പ്രോസിക്യൂട്ടർ അ ഡ്വ.പി.എം. ഭാസുരി ഹാജരായി.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടി വിവരം സുഹൃത്തിനോട് പറഞ്ഞതിനാലാണ് സംഭവം പുറം ലോകം അറിയുന്നത്. ഈ പെൺകുട്ടിയേയും പ്രതി വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്ന കേസിലും ഇതേ കോടതി പ്രതി കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. പോലീസിൻ്റെ അന്വേഷണത്തിലാണ് രണ്ട് പെൺകുട്ടികളും സഹോദരങ്ങളായി കണ്ടെത്തിയത്.
A middle-aged man from Koothparamba was sentenced to 51 years in prison and fined Rs 1,19,000 for raping an orphan girl; his wife was released.




































