വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

 വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ
May 8, 2026 04:55 PM | By Rajina Sandeep

ചെറുവാഞ്ചേരി:  (www.panoornews.in) വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല.   ചെറുവാഞ്ചേരി കല്ലുവളപ്പിലെ വള്ളി പറമ്പത്ത് അനിതയുടെ വീട്ടിലാണ് ഉച്ചയോടെ വീട്ടുകാരെയും, നാട്ടുകാരെയും ഭീതിയിലാഴ്ത്തി കൂറ്റൻ രാജവെമ്പാല എത്തിയത്.

മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.വീട്ടിനുള്ളിൽ അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജവെമ്പാലയെ കണ്ടത്.

ഇതോടെ വീട്ടുകാർ ഭയന്നോടി പുറത്തേക്ക് ഇറങ്ങുകയും സമീപവാസികളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് അധികൃതർക്കും വിവരം കൈമാറി. വിവരമറിഞ്ഞെത്തിയ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റിലെ വാച്ചറും സർപ്പ വോളണ്ടിയറുമായ ബിജിലേഷ് കോടിയേരി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി.

പാമ്പിനെ പിടികൂടുന്നതിനിടെ പ്രദേശവാസികൾ വലിയ ആശങ്കയോടെയാണ് സംഭവവികാസങ്ങൾ നിരീക്ഷിച്ചത്. വിഷപ്പാമ്പുകളിൽ ഏറ്റവും അപകടകാരികളിലൊന്നായ രാജവെമ്പാല വീടിനുള്ളിൽ കണ്ടെത്തിയ സംഭവം പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.

പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനമേഖലയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടതായി ബിജിലേഷ് അറിയിച്ചു. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും ബിജിലേഷ് കോടിയേരി നിർദേശിച്ചു.

A huge king cobra became an uninvited guest in the house at night; Cheruvancherry residents trembled in fear

Next TV

Related Stories
നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

May 8, 2026 04:16 PM

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്,...

Read More >>
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

May 8, 2026 03:56 PM

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ്...

Read More >>
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 8, 2026 02:10 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച   പതിനാലുകാരൻ മുങ്ങി മരിച്ചു

May 8, 2026 12:52 PM

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി മരിച്ചു

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി...

Read More >>
ജയിലറ ഇനിയൊരു  മണിയറ ;  കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

May 8, 2026 12:18 PM

ജയിലറ ഇനിയൊരു മണിയറ ; കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ...

Read More >>
തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന്  മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ;  പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ  സമയോചിതമായ ഇടപെടലിൽ

May 8, 2026 11:51 AM

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ ഇടപെടലിൽ

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ...

Read More >>
Top Stories