കതിരൂർ:(www.panoornews.in)മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചു തെറിച്ചു വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നവീട്ടമ്മ മരിച്ചു.കിഴക്കേ കതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ പ്രമീള(57)യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് - തലശ്ശേരി റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
പരേതനായ ബാലൻ്റെയും വിമലയുടെയും മകളാണ്. ഭർത്താവ്: മോഹനൻ. മക്കൾ: ഷിൻസി, ഷിമിത്ത്, ഷിഗിൽ. മരുമകൾ:രഗിൽ. സഹോദരങ്ങൾ:പ്രകാശൻ, പ്രമോദ്, പ്രവീണ.പരേതയായ പ്രസീനസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വലിയ വെളിച്ചം ശാന്തിവനത്തിൽ.
Kathiroor native dies after being hit by car while riding bike with son











































