പാനൂർ:(www.panoornews.in) പാനൂർ സ്വദേശിനി ചിത്രലേഖ രചിച്ച ചിത്രജാലകം കവിതാ സമാഹാരം പ്രകാശനം ചെയ്തു പാനൂർ വെസ്റ്റ് യു പി സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തക പ്രകാശനം നിർവഹിച്ചു. എ. യതീന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി. സിനിമാ സീരിയൽ താരം രാജേന്ദ്രൻ തായാട്ട് മുഖ്യാതിഥിയായി. കവയത്രി രജിനി ഗണേഷ് പുസ്തക പരിചയം നടത്തി. ബിന്ദു അഖിലേഷ് കവിതാലാപനം നടത്തി. വിനീത് മാസ്റ്റർ, കെ.കെ സുധീർ കുമാർ, സി.പി സംഗീത, പി.കെ പ്രവീൺ, പി.ഉസ്മാൻ, രവീന്ദ്രൻ, രാജീവൻ എന്നിവർ സംസാരിച്ചു. ജി.വി ബുക്സ് എംഡി ജി.വി രാകേഷ് അധ്യക്ഷനായി. വി.സുരേന്ദ്രൻ സ്വാഗതവും, പി.പി വിജോയ് നന്ദിയും പറഞ്ഞു. ചിത്രലേഖ കൂലോത്ത് നന്ദിയും പറഞ്ഞു.
Content Highlight: Chitrajalakam poetry collection written by Chitralekha, a native of Panur, has been released; the collection, published by Jeevi Books, contains 64 poems













































