തളിപ്പറമ്പ്: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കടമ്പേരി മേലോത്ത് ഹൗസിലെ വിജയൻ പി ടി (59) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടമ്പേരി സ്വദേശി അമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 21നാണ് സംഭവം. വിജയന്റെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് പ്രതി അതിക്രമിച്ച് കടന്നുവന്നത്. ആദ്യം കൈകൊണ്ട് വിജയന്റെ തലയിൽ അടിച്ച പ്രതി പിന്നീട് കയ്യിലുണ്ടായിരുന്ന സ്റ്റീൽ വള കൊണ്ട് മൂക്കിൽ ഇടിച്ചു. ഇതിൽ വിജയന്റെ മൂക്കിന്റെ എല്ലിന് പൊട്ടലും ഗുരുതര പരിക്കും സംഭവിച്ചു.പ്രതിയുടെ അമ്മൂമ്മയെ വിജയൻ ദേഹോപദ്രവം ചെയ്തിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
പരിക്കേറ്റ വിജയൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Content Highlight: Thaliparamba House Attack Case: Youth Booked for Assaulting 59-Year-Old Man













































