കുഴിയിൽവീണ് സ്കൂട്ടർ മറിഞ്ഞു; പിന്നാലെയെത്തിയ ലോറി കയറി യുവതിക്ക് ദാരുണാന്ത്യം
adimage

കുഴിയിൽവീണ് സ്കൂട്ടർ മറിഞ്ഞു; പിന്നാലെയെത്തിയ ലോറി കയറി യുവതിക്ക് ദാരുണാന്ത്യം

കുഴിയിൽവീണ് സ്കൂട്ടർ മറിഞ്ഞു; പിന്നാലെയെത്തിയ ലോറി കയറി യുവതിക്ക് ദാരുണാന്ത്യം adimage
2025-09-10T15:17:00 | By Rajina Sandeep

(www.panoornews.)കുളൂരിനു സമീപം ദേശീയപാത 66ൽ റോഡ് അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിനു പിന്നാലെ ലോറി കയറിയാണ് മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഉഡുപ്പി സ്വദേശിയായ മാധവി (44) ജോലിക്കുപോകുമ്പോഴാണ് കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്സിനു സമീപമുള്ള റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിയുന്നത്.


കുളൂർ ഫ്ലൈഓവറിനു സമീപമായിരുന്നു അപകടം. റോഡിലേക്ക് മാധവി മറിഞ്ഞു വീണതിനു തൊട്ടുപിന്നാലെ പിന്നിൽനിന്നെത്തിയ ലോറി അവരുടെ ശരീരത്തിൽകൂടി കയറുകയായിരുന്നു. മാധവി സംഭവസ്ഥലത്തു തന്നെ മരിച്ചു. കുൻദികനയിലെ എജെ ആശുപത്രിയിൽ ആയിരുന്നു മാധവി ജോലി ചെയ്തിരുന്നത്. മീനുമായി പോയ ലോറിയാണ് മാധവിയുടെ ശരീരത്തിൽക്കൂടി കയറിയത്.


റോഡിലെ കുഴിമൂലം ഇത് അഞ്ചാമത്തെ മരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധിപ്പേർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നുണ്ട്. പലവട്ടം പരാതിപ്പെട്ടിട്ടും റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അതേസമയം, അപകടത്തിനു പിന്നാലെ ഉച്ചയ്ക്കുശേഷം അധികൃതർ സംഭവസ്ഥലത്തെ കുഴികൾ അടച്ചു.


നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥനെതിരെയും ട്രക്ക് ഡ്രൈവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

Content Highlight: Scooter falls into a ditch and overturns; woman dies tragically after being hit by a lorry

adimage adimage

Next TV

adimage
Related Stories
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു

Jul 24, 2026 08:56 AM

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം കടവത്തൂരിൽ ആചരിച്ചു. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ...

Read More >>
മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന്  എസ്.എഫ്.ഐ

Jul 24, 2026 07:46 AM

മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന് എസ്.എഫ്.ഐ

ജൂലൈ 24ന് മാഹിയിലും എസ്.എഫ്.ഐയുടെ ആഹ്വാനപ്രകാരം വിദ്യാഭ്യാസ ബന്ദ്. NEET പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര നയങ്ങളിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ...

Read More >>
കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്

Jul 23, 2026 10:38 PM

കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരിക്ക്

ആലക്കോട് ഒറ്റത്തൈ റോഡിലെ ഓവുചാൽ കുഴിയിൽ വീണ് പ്രൊബേഷൻ എസ്.ഐ സുബോധിന് പരിക്ക്. സ്ലാബ് ഇല്ലാതെ തുറന്നുകിടക്കുന്ന കുഴിയിൽ ദിവസവും അപകടഭീഷണി....

Read More >>
adimage
പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Jul 23, 2026 10:28 PM

പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പാനൂർ നഗരസഭ മൂന്നാം വാർഡ് കുറ്റേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വിളകൾ നശിപ്പിക്കുന്നതിൽ പരാതി ഉണ്ടായിരുന്നു. ഷൂട്ടർ വിനോദാണ്...

Read More >>
നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 08:24 PM

നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച്...

Read More >>
ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

Jul 23, 2026 07:32 PM

ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

പന്തക്കൽ ഇടയിൽ പീടിക സ്വദേശി ഫോട്ടോഗ്രാഫർ വിപിലേഷ്(42) അന്തരിച്ചു. വർഷങ്ങളായി വിവാഹങ്ങളിലും ഉത്സവങ്ങളിലും ക്യാമറയുമായി സജീവമായിരുന്ന...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage