പാനൂർ : (www.panoornews.in)തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ പെടുത്തി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കുമുള്ള ശുചിത്വ സാമഗ്രികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൊള്ളുമ്മൽ ബാലൻ അദ്ധ്യക്ഷനായി. ഇംപ്ലിമെന്റിംഗ് ഓഫീസർ സോമിനി ടീച്ചർ പദ്ധതി വിശദീകരിച്ചു. പതിനഞ്ച് ഇനം ശുചീകരണ സാമഗ്രികളടങ്ങുന്ന കിറ്റുകൾ പഞ്ചായത്ത് പരിധിയിലെ 20 സ്കൂളുകൾക്ക് വിതരണം ചെയ്തു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ നസീമ ചാമാളി, കൊയമ്പ്രത്ത് ഇസ്മായിൽ മാസ്‌റ്റർ, ഷമീന കുഞ്ഞിപ്പറമ്പത്ത്, പഞ്ചായത്ത് സിക്രട്ടറി പ്രസാദ് വി.വി എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങളായ നല്ലൂർ ഇസ്മായിൽ മാസ്റ്റർ , വി.കെ. തങ്കമണി ,വി.പി സുരേന്ദ്രൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, എ.പി. നാണു, ഹാജറ യൂസഫ്, സി.കെ സുലൈഖ, മനോജ്, ബിന്ദു. കെ.കെ വിവിധ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകമാർ , മറ്റു അദ്ധ്യാപക അനദ്ധ്യാപക പ്രതിനിധികൾ , പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Children's health is important; Trippangottur Grama Panchayat distributes hygiene materials to all schools in the panchayat


































.jpeg)







.jpeg)