ചമ്പാട്:(www.panoornews.in)പൊന്ന്യം പാലം മേലെ ചമ്പാട് പ്രദേശത്തെ ചില വീടുകൾക്ക് മുന്നിലും, മൂലക്കടവ് പെട്രോൾ പമ്പിന് മുന്നിലും രഹസ്യ അടയാളം പതിച്ചെന്നാണ് വിവരം. ചുകപ്പും മഞ്ഞയും കളറിൽ ചതുരകൃതിയിൽ ഒരു പ്രത്യേക അടയാളം പെയിന്റ് ചെയ്തത് ജനങ്ങളിൽ ആശങ്കയുളവാക്കി.
പലരും പരസ്പരം, പല രീതിയിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൃത്യമായ ഒരു വിവരണം എവിടെ നിന്നും ലഭിച്ചില്ല. പന്ന്യന്നൂർ പഞ്ചായത്തിലും ഈ മാർക്കിടൽ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പഞ്ചായത്തംഗം നസീർ ഇടവലത്ത് പറഞ്ഞു. വീട്ടുകാരോട് പരാതി നൽകാൻ ആവശ്യപ്പെട്ടതായും നസീർ വ്യക്തമാക്കി. അതേ സമയം വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് വാൽവുകൾ, പൈപ്പുകൾ എന്നിവ എളുപ്പത്തിൽ തിരിച്ചറിയാനാണ് ഈ ചുവപ്പും മഞ്ഞയും നിറം ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
Special sign in front of houses in Chambad and Ponnyam Palam area; concern, complaint




































.jpeg)