(www.panoornews.in)മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ അഞ്ജുമോളാണ് ( 24) കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ പിടിച്ചു തള്ളി. കല്ലുവെട്ടു കുഴിയിലേക്ക് വീണാണ് അഞ്ജുവിന്‍റെ മരണം. ഇവർക്ക് ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്. വാക്കടയിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.
Family feud escalates; husband arrested for killing wife











































.jpeg)