പാട്യം:(www.panoornews.in)താമരശ്ശേരിയിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ പാട്യം പത്തായക്കുന്നിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.
പോസ്റ്റ് തകർന്ന് ട്രാവലറിന് മുകളിൽ വീണു.ഉടൻ വൈദ്യുതി ബന്ധം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പതിനഞ്ചോളം യാത്രക്കാർ ട്രാവലറിലുണ്ടായിരുന്നു, ഏതാനും പേർ ചികിൽസ തേടി. പ്രദേശത്ത് ഒരു മണിക്കൂറോളം വാഹന കുരുക്കുണ്ടായി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
Out of control traveler destroys electric post in Pathayakunnu, Patyam; passengers injured
