കുഞ്ഞാണ്, വെറുതെ വിടണം ; 'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ

കുഞ്ഞാണ്,  വെറുതെ വിടണം ; 'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന്  മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ
Oct 13, 2025 08:01 PM | By Rajina Sandeep

(www.panoornews.in)10 സെ.മീ താഴെയുള്ള മത്തി കുഞ്ഞുങ്ങളെ പിടിക്കുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം.കേരള തീരത്ത് മത്തി കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് സിഎംഎഫ്ആർഐ നിര്‍ദ്ദേശം നല്‍കിയത്.

അനുകൂലമായ മഴ ലഭിച്ചതും കടലോപരിതലം കൂടുതൽ ഉൽപാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരള തീരത്ത് ലഭ്യമാകാൻ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആർഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തിൽ വർധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.

എന്നാൽ, മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതായും മത്തി ഇനി വളരില്ല എന്ന രീതിയിലുളള വ്യാഖ്യാനങ്ങൾ ഒട്ടും ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. തീരക്കടലുകൾ ഇപ്പോഴും ഉയർന്ന ഉൽപ്പാദനക്ഷമമാണെന്നതിനാൽ ചെറുമത്തികൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ എം എൽ എസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണ്- സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു

മത്തിയുടെ ലഭ്യതയും വളർച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയിൽ തകർച്ച നേരിടാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധന രീതികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണെന്നും സിഎംഎഫ്ആർഐ ഗവേഷകർ ചൂണ്ടിക്കാട്ടി. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാൻ കാരണമാകുമെന്ന് പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു

CMFRI issues strict instructions to fishermen not to catch juvenile sardines

Next TV

Related Stories
എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

Oct 13, 2025 10:57 PM

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ...

Read More >>
കണ്ണൂരിൽ  പാചക വാത സിലിണ്ടർ ചോർന്ന്  തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

Oct 13, 2025 03:28 PM

കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ...

Read More >>
കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2025 02:27 PM

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ തിരക്ക്

Oct 13, 2025 01:07 PM

'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ തിരക്ക്

ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ...

Read More >>
കണ്ണൂരിൽ മൂന്നര വയസുകാരനും,  കാസർഗോഡ് ആറ് വയസുകാരനും    അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില തൃപ്തികരം

Oct 13, 2025 12:22 PM

കണ്ണൂരിൽ മൂന്നര വയസുകാരനും, കാസർഗോഡ് ആറ് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില തൃപ്തികരം

കണ്ണൂരിൽ മൂന്നര വയസുകാരനും, കാസർഗോഡ് ആറ് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില...

Read More >>
പാനൂർ നഗരസഭ ഭിന്നശേഷി കലാമേളയും, സംഗമവും സമാപിച്ചു

Oct 13, 2025 12:19 PM

പാനൂർ നഗരസഭ ഭിന്നശേഷി കലാമേളയും, സംഗമവും സമാപിച്ചു

പാനൂർ നഗരസഭ ഭിന്നശേഷി കലാമേളയും, സംഗമവും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall