ചൊക്ലി:(www.panoornews.in)75 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തിലധികം മത്സരാർത്ഥികൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ലോഗോ പ്രകാശനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ രമ്യ നിർവഹിച്ചു. സ്കൂൾ മാനേജർ പ്രസീദ് കുമാർ ഏറ്റു വാങ്ങി.പ്രധാനധ്യാപിക എൻ സ്മിത, ഉപ പ്രധാനധ്യാപകൻ കെ. ഉദയ കുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ എ.രചിഷ്, ടി പി ഗിരീഷ് കുമാർ
എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ.കെ അനീഷ് നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡൻറ് എൻ.അനൂപ് അധ്യക്ഷനായി. ഷൈജിൻ ഡി - മാക്സ് ആണ് ലോഗോ രൂപ കല്പന ചെയ്തത്. 31 ന് വൈകീട്ട് ചൊക്ലി ടൗണിൽ വിളംബര ജാഥ നടത്തും.
Chokli Upazila School Kalolsavam will be held at Ramavilasam Higher Secondary School on November 1, 3, 4, and 5; logo released.
