പാനൂർ :(www.panoornews.in)ആഗോള അയ്യപ്പ സംഗമത്തെയും, മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച്തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ. പെരിങ്ങത്തൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ യോഗത്തിലായിരുന്നു അക്ഷരാർത്ഥത്തിൽ അൻവർ ഷോ അരങ്ങേറിയത്. ആർഎസ്എസിനെ കൂട്ടുപിടിച്ച് തുടർ ഭരണമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ഇത് കേരളത്തെ മാത്രമല്ല സിപിഎമ്മിനെയും നാശത്തിലേക്ക് നയിക്കും. ആഗോള അയ്യപ്പ സംഗമം രണ്ടു വർഷം മുമ്പായിരുന്നെങ്കിൽ യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിക്കുമായിരുന്നോയെന്നും അൻവർ ചോദിച്ചു. ഇടയ്ക്കെത്തിയ മഴ പക്ഷെ അൻവറിൻ്റെ വീര്യം ചോർത്തിയില്ല. വേദിയിൽ വെള്ളം കയറി തുടങ്ങിയപ്പോൾ താർപ്പായ ഉയർത്തിപ്പിടിച്ച് പ്രവർത്തകർ അൻവറിന് സംരക്ഷണമൊരുക്കി. നിരവധിയാളുകൾ അൻവറിൻ്റെ വാക്കുകൾക്ക് കാതോർക്കാൻ സദസിലും, റോഡിനിരുവശവുമായി നിലയുറപ്പിച്ചിരുന്നു.
വിജയകുമാർ മേക്കര അധ്യക്ഷനായി. സംസ്ഥാന യൂത്ത് കോ ഓഡിനേറ്റർ അഡ്വ.ഷഹീദ് റൂമി, സംസ്ഥാന കോഡിനേറ്റർമാരായ പ്രസീത അഴീക്കോട്, നിസാർ മേത്തർ എന്നിവർ സംസാരിച്ചു.അഷ്റഫ് പൂക്കോം സ്വാഗതവും, യൂത്ത് കണ്ണൂർ കോഡിനേറ്റർ കെ.റമീസ് നന്ദിയും പറഞ്ഞു.
Trinamool Congress leader PV Anwar says the Chief Minister is trying to form a government with the RSS; Anwar shows off in Peringathur despite the rain.








































.jpeg)