(www.panoornews.in0വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു. കാല്‍ടെക്സ് സിഗ്നല്‍ ജംഗ്ഷനില്‍ വാഹന യാത്രക്കാരെ ശല്യം ചെയ്തയാള്‍ക്കെതിരെയാണ് കേസ്.
രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി (19) കാല്‍ടെക്സ് ഗാന്ധി സർക്കിളില്‍ സ്റ്റോപ്പ് സിഗ്നല്‍ തെളിയുന്ന സമയത്ത് നിർത്തിയിരുന്ന വാഹനങ്ങളുടെ ഗ്ലാസ് അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്.
എല്‍ ഐ സി ജീവനക്കാരിയായ ശ്രീലതക്ക് നേരെ ആയിരുന്നു കാല്‍ടെക്സിലെ സിഗ്നലില്‍ വച്ച് ഉത്തരേന്ത്യന്‍ സംഘം അപമര്യാദയായി പെരുമാറിയത്. ശ്രീലത മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടക്കം കണ്ണൂർ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Case filed against Rajasthan native for harassing vehicle passengers in Kannur






































.jpeg)