(www.panoornews.in)സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ചമ്പാട് റെയ്ഞ്ച് തല സന്ദേശ യാത്രക്ക് തുടക്കമായി. വിവിധ മദ്രസകളിലെ പ്രചരണത്തിന് ശേഷം സന്ദേശ യാത്ര വൈകീട്ട് മീത്തലെ ചമ്പാട് സമാപിക്കും.
ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. പി. റഫീഖ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ശരീഫ് ബാഖവി, വൈസ് ക്യാപ്ടൻ റഹീം ചമ്പാട്, ഇ. കുഞ്ഞിമൂസ, ജലാലുദീൻ ദാരിമി, ഡയറക്ടർ കെ. ഖാലിദ് മാസ്റ്റർ, ഉസ്മാൻ മൗലവി, അബ്‌ദുൽ ഹക്കീം ഫൈസി, ത്വാഹ സൈനി, ഷംസീർ അസ്ഹരി, മുസ്തഫ ഫൈസി, ശിഹാബുദ്ധീൻ അശ്റഫി, ഷറഫുദ്ദീൻ സഖാഫി, അശ്റഫ് ഉസ്താദ് എന്നിവർ സംസാരിച്ചു. വിവിധ മദ്രസകളിലെ പ്രചരണത്തിന് ശേഷം വൈകീട്ട് മീത്തലെ ചമ്പാട് നടക്കുന്ന സമാപന സമ്മേളനം ജുനൈദ് സഅദി ഉദ്ഘാടനം ചെയ്യും. ടി.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും.
Samastha 100th anniversary; Chambad Range-wide message dissemination journey begins in Chokli








































.jpeg)