വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ കർശന നടപടി ; ഫോണുമായി സ്കൂളിൽ എത്തി പിടികൂടിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല, പിടിച്ചെടുക്കാൻ പ്രധാനധ്യാപകർക്ക് നിർദ്ദേശം

വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ കർശന നടപടി ; ഫോണുമായി സ്കൂളിൽ എത്തി  പിടികൂടിയാൽ  മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല, പിടിച്ചെടുക്കാൻ പ്രധാനധ്യാപകർക്ക് നിർദ്ദേശം
Jan 19, 2026 11:07 AM | By Rajina Sandeep

(www.panoornews.in)സ്കൂളുകളിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പലപ്പോഴും സമ്മർദ്ദത്തിലാവുന്നത് അധ്യാപകരാണ്. ക്ലാസുകളുടെ ഇടവേളകളിലും വിദ്യാർഥികൾ ബാഗിനുള്ളിലും യൂണിഫോമിനുള്ളിലും ഒളിച്ചു വച്ച ഫോണുകൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണമടക്കം നടത്തുന്നതായാണ് പരാതി.

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികൾക്ക് നൽകാറുണ്ടെങ്കിലും വിദ്യാർഥികൾ ഇത് അനുസരിക്കാറില്ല. ഇനി പക്ഷെ കളി കാര്യമാവും. വിദ്യാലയങ്ങളിൽനിന്ന് മൊബൈൽ കണ്ടെത്തിയാൽ അവ മാർച്ച് 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്നും വിവരം ഡിഡിഇയെ അറിയിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുള്ളത്. അധ്യയനവർഷം അവസാനിക്കുന്ന മാർച്ച് 31-നുശേഷമേ ഫോൺ തിരികെ നൽകാൻ പാടുള്ളൂ. വിദ്യാലയങ്ങളിൽ പിടിഎ പ്രസിഡന്റ് ചെയർമാനും മദർ പിടിഎ പ്രസിഡന്റ് വൈസ് ചെയർമാനും പ്രഥമാധ്യാപകർ കൺവീനറുമായി എത്തിക്സ് കമ്മിറ്റിക്ക് രൂപംനൽകണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ കമ്മിറ്റികളുള്ള വിദ്യാലയങ്ങൾ കുറവാണ്.

മൊബൈൽ ഫോണുകൾ സ്കൂളിൽ കൊണ്ടുവരുന്നത് വിലക്കുന്ന അധ്യാപകർക്ക് കുട്ടികളുടെ ഭീഷണിയുണ്ട്, പലയിടങ്ങളിലും. ഹയർ സെക്കൻഡറി വിഭാഗത്തിൽ, അക്കാദമിക് മോണിറ്ററിങ് സംവിധാനം ഇപ്പോൾ നടക്കുന്നുണ്ട്. ജില്ലാതല സംഘങ്ങൾ സ്കൂളുകളിലെത്തി, അക്കാദമിക് നിലവാരവും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളും വിലയിരുത്തുന്നുണ്ട്. എന്നാൽ കുട്ടികളുടെ മാനസിക വളർച്ചയെയും പഠനനിലവാരത്തെയും ബാധിക്കുന്ന മൊബൈൽഫോൺ ദുരുപയോഗം വിലയിരുത്തലിൽ ഉൾപ്പെടുന്നില്ല

Strict action to reduce students' mobile phone usage; If caught with a phone at school, it will not be returned until March 31, head teachers instructed to confiscate it

Next TV

Related Stories
ഇരിട്ടിയിൽ  കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

Jan 19, 2026 02:16 PM

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി...

Read More >>
കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

Jan 19, 2026 12:20 PM

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ...

Read More >>
സമസ്ത നൂറാം വാർഷിക അന്താരാഷ്‌ട്ര സമ്മേളനം ; ചമ്പാട് റെയ്ഞ്ച് തലത്തിൽ നടന്ന പ്രചരണ സന്ദേശ യാത്ര മീത്തലെ ചമ്പാട് സമാപിച്ചു

Jan 19, 2026 11:59 AM

സമസ്ത നൂറാം വാർഷിക അന്താരാഷ്‌ട്ര സമ്മേളനം ; ചമ്പാട് റെയ്ഞ്ച് തലത്തിൽ നടന്ന പ്രചരണ സന്ദേശ യാത്ര മീത്തലെ ചമ്പാട് സമാപിച്ചു

സമസ്ത നൂറാം വാർഷിക അന്താരാഷ്‌ട്ര സമ്മേളനം ; ചമ്പാട് റെയ്ഞ്ച് തലത്തിൽ നടന്ന പ്രചരണ സന്ദേശ യാത്ര മീത്തലെ ചമ്പാട്...

Read More >>
സമസ്ത നൂറാം വാർഷികം ;  ചമ്പാട് റെയ്ഞ്ച് തല സന്ദേശ പ്രചരണ യാത്രക്ക് ചൊക്ലിയിൽ  തുടക്കം'

Jan 19, 2026 11:24 AM

സമസ്ത നൂറാം വാർഷികം ; ചമ്പാട് റെയ്ഞ്ച് തല സന്ദേശ പ്രചരണ യാത്രക്ക് ചൊക്ലിയിൽ തുടക്കം'

സമസ്ത നൂറാം വാർഷികം ; ചമ്പാട് റെയ്ഞ്ച് തല സന്ദേശ പ്രചരണ യാത്രക്ക് ചൊക്ലിയിൽ ...

Read More >>
മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ  സ്ത്രീയും, രണ്ടുമക്കളും മുങ്ങിമരിച്ചു

Jan 19, 2026 11:14 AM

മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും, രണ്ടുമക്കളും മുങ്ങിമരിച്ചു

മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീയും, രണ്ടുമക്കളും...

Read More >>
10 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

Jan 19, 2026 11:13 AM

10 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

10 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ്...

Read More >>
Top Stories

News Roundup