കൂത്തുപറമ്പ്: ബൈക്ക് അപകടത്തിൽപരുക്കേറ്റ സേവാദൾ കണ്ണൂർ ജില്ലാ സെക്രട്ടറിപുറക്കളം തുടുത്തും കണ്ടി പുത്തൻപുരയിൽ അഹമ്മദ് കുട്ടി (56) ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ യായിരുന്നു അപകടം. വീട്ടിൽ നിന്നും ചക്കരക്കല്ലിലെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. മുണ്ടമെട്ടയിൽ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കവേ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഹമ്മദ് കുട്ടിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പരേതരായ മൊയ്തുവിന്റെയും തുടുത്തും കണ്ടിയിൽ പുത്തൻപുരയിൽ ബീവിയുടെയും മകനാണ്.
ഭാര്യ: നഫീസ മക്കൾ: ഫായിസ, പരേതയായ ഫാത്തിമ,മരുമകൻ: ഷാനിഫ്
സഹോദരങ്ങൾ :അലി,സറീന,സുബൈദ, പരേതയായ ഖദീജ.
The Seva Dal district secretary, who was undergoing treatment for injuries sustained in a bike accident, died.










































.jpeg)