(www.panoornews.in)ചമ്പാട് പ്രദേശത്തെ സാമൂഹ്യ സാംസ്ക്കാരിക രാഷ്‌ട്രീയമണ്ഡലങ്ങളിൽ അരനൂറ്റാണ്ട് കാലം നിറഞ്ഞു നിന്ന മീത്തലെ ചമ്പാട്ടെ മംഗലത്തു പദ്മനാഭൻ എന്ന പപ്പൂട്ടിയേട്ടൻ (85) നിര്യാതനായി. ഭാര്യ കൗസു. മക്കൾ : ശ്രീജിത്ത് (ചമ്പാട് വെസ്റ്റ് യൂ പി), ശ്രീജ കോട്ടയം, സന്ധ്യ പാനൂർ.
മരുമക്കൾ : പ്രജിഷ മാഹി, പ്രേമൻ (ബെസ്റ്റ് ബേക്കറി കോട്ടയം), മനോജ് (ചിത്രകലാധ്യാപകൻ, ചോതാവൂർ എച്ച്.എസ്.എസ്)സഹോദരങ്ങൾ : കൗസല്യ, സരോജിനി, സുലോചന, പരേതരായ ജാനകി, ബാലൻ. എന്നിവർ. കെകെജി അടിയോടി, കെ ദാമോദരൻ മാസ്റ്റർ,കെ.പി മാധവൻമാസ്റ്റർ,എം.പി നാണു എന്നിവരോടൊപ്പം നാട്ടിൻ്റെ പൊതുകാര്യങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു പത്മനാഭൻ. സിപിഎം അവിഭക്ത പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി അംഗം. ചമ്പാട് ലോക്കൽ കമ്മിറ്റി അംഗം, പന്ന്യന്നൂർ സർവ്വീസ്സഹകരണ ബാങ്ക്, സഹകാരി കൺസ്യമർ കോ ഓപ് സ്റ്റോർ ഡയറക്ടർ. കെ.സി.കെ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ പ്രഥമ സിക്രട്ടറിയും ഇപ്പോൾ രക്ഷാധികാരിയും,
ചമ്പാട് വായനശാല & ഗ്രസ്ഥാലയം രക്ഷാധികാരി, ഉപാസനകലാവേദിപ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. നിലവിൽ സി പി എം കെ.സി.കെ ബ്രാഞ്ച് അംഗമാണ്.
ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിന്റെ പി ടി എ പ്രസിഡന്റ് ആയും രക്ഷാധികാരിയായും നിരവധിക്കാലം പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.ഹരീന്ദ്രൻ, കെ.കെ പവിത്രൻ, കെ.കെ മണിലാൽ, കെ.രവീന്ദ്രൻ, ടി. ഹരിദാസ്, നസീർ ഇടവലത്ത്, കെ.പി ശശിധരൻ എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
chambad Papputtyetten passes away; funeral tomorrow at 12 noon































_(8).jpeg)
.jpeg)






.jpeg)