മനവും, കണ്ണും നിറച്ച് പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു റിയൽ മാങ്ങാ സ്റ്റോറി

മനവും, കണ്ണും നിറച്ച്  പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു റിയൽ  മാങ്ങാ സ്റ്റോറി
Feb 19, 2026 11:11 AM | By Rajina Sandeep

പാനൂർ:  (www.panoornews.in) പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നൊരു മനോഹര കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാങ്ങ പറിക്കാൻ സ്റ്റേഷനിലെത്തിയ കുട്ടികൾക്ക് കൈത്താങ്ങായി പൊലീസ് തന്നെ എത്തിയത് നാട്ടുകാരെ ആകർഷിച്ചു.

സ്റ്റേഷൻ പരിസരത്ത് കായ്ച്ച് നിൽക്കുന്ന മാവിൽ നിന്ന് മാങ്ങ പറിക്കാൻ എത്തിയ കുട്ടികളെ എ.എസ്.ഐ നിവേദ് എടുത്തുയർത്തി മാങ്ങ പറിച്ചു നൽകി. പൊലീസിനെ കണ്ടാൽ ഭയപ്പെടുന്ന പ്രായത്തിലുള്ള കുട്ടികൾക്ക്, സ്നേഹത്തോടെയും പുഞ്ചിരിയോടെയും കൈത്താങ്ങായ നിവേദിൻ്റെ പ്രവൃത്തി ഏറെ പ്രശംസ നേടുകയാണ്.

സ്റ്റേഷൻ മുറ്റത്ത് പച്ചയായി കായ്ച്ച് നിൽക്കുന്ന മാവ് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന കാഴ്ചയാണ്. അതിലേക്കെത്തിയ കൊച്ചു മിടുക്കർക്ക് മാങ്ങ പറിച്ചു നൽകുന്ന ദൃശ്യം മനസ്സ് നിറയ്ക്കുന്നതായി സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നു.

കണ്ണൂർ സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. “പോലീസിനെ പേടിക്കാതെ സ്റ്റേഷനിൽ എത്തിയ കുട്ടികൾക്കും അഭിനന്ദനങ്ങളുണ്ട്.

നിയമം കാത്തുസൂക്ഷിക്കുന്ന യൂണിഫോമിന് പിന്നിൽ സ്നേഹവും മനുഷ്യാവബോധവും ഉണ്ടെന്നത് വീണ്ടും തെളിയിക്കുന്ന സംഭവമാണിതെന്ന് നാട്ടുകാർ പ്രതികരിക്കുന്നു. പൊലീസ്-പൊതുജന ബന്ധം കൂടുതൽ സൗഹൃദപരമാകുന്നതിനുള്ള ഒരു ചെറിയ പക്ഷേ വലിയ സന്ദേശമാണ് ഈ മാങ്ങക്കഥ നൽകുന്നത്.

A Real Manga Story from Panur Police Station, filling the heart and eyes.

Next TV

Related Stories
ഇരിട്ടിയിൽ  ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ;  ഡ്രൈവർക്ക് പരിക്ക്

Apr 23, 2026 12:35 PM

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക്...

Read More >>
വടകര ആശങ്കയൊഴിഞ്ഞു ;  വടകരയിൽ  ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന്  സ്ഥിരീകരിച്ച് പൊലീസ്

Apr 23, 2026 10:58 AM

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച്...

Read More >>
വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത്  യെമൻ പൗരൻ ;  ഒടുവിൽ അറസ്റ്റ്

Apr 23, 2026 10:52 AM

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ അറസ്റ്റ്

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ...

Read More >>
സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ  തടഞ്ഞ കേസ് ;  പ്രതികളെ വെറുതേ വിട്ടു

Apr 23, 2026 09:20 AM

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ വിട്ടു

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ...

Read More >>
വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

Apr 23, 2026 08:50 AM

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു....

Read More >>
Top Stories

News Roundup