പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ ; വെടിമരുന്ന് നിർമ്മാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ നിർദേശം നൽകി പാലക്കാട് കളക്ടർ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ ; വെടിമരുന്ന് നിർമ്മാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ നിർദേശം നൽകി പാലക്കാട് കളക്ടർ
Apr 22, 2026 01:29 PM | By Rajina Sandeep

(www.panoornews.in)തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. നിർമ്മാണശാലയിൽ അളവിൽ കൂടുതൽ വെടി മരുന്ന് കണ്ടെത്തിയതായി പാലക്കാട് ജില്ല കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചു. തുടർന്ന് ലൈസൻസിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി.

തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് അനൗദ്യോ​ഗിക ചർച്ചകൾ നടക്കുകയാണ്. ഇതിനിടെയാണ് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയിരിക്കുന്നത്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിൻ്റെ ലൈസൻസ് നൽകിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണ ശാല പ്രവർത്തിക്കുന്നത് മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ്. ഇതിൻ്റെ നിർമാണത്തിനാണ് സ്റ്റോപ്പ് മെമോ നൽകിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

തിരുവമ്പാടി വിഭാ​ഗം വെടിക്കെട്ടിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്നതായി അറിയിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്.

Stop memo for Paramekkavu's fireworks manufacturing; Palakkad Collector orders complete shutdown of gunpowder manufacturing plant

Next TV

Related Stories
വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 02:26 PM

വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
അപകടസ്ഥലത്ത്  32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ;  കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Apr 22, 2026 01:23 PM

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ...

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

Apr 22, 2026 12:48 PM

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ...

Read More >>
വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം പത്തായി

Apr 22, 2026 09:51 AM

വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം പത്തായി

വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം...

Read More >>
സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

Apr 22, 2026 09:28 AM

സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും...

Read More >>
തൊട്ടിൽപ്പാലത്ത് പേരാമ്പ്ര സ്വദേശിനിയെയും, കുറ്റ്യാടി സ്വദേശിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 22, 2026 08:44 AM

തൊട്ടിൽപ്പാലത്ത് പേരാമ്പ്ര സ്വദേശിനിയെയും, കുറ്റ്യാടി സ്വദേശിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലത്ത് പേരാമ്പ്ര സ്വദേശിനിയെയും, കുറ്റ്യാടി സ്വദേശിയെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup