(www.panoornews.in)ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി . നടക്കുതാഴ കുറുമ്പയിൽ,ചെറിയപറമ്പത്ത് വിജയൻ.സി.പി (58) ആണ് മരിച്ചത് . ഇന്ന് പുലർച്ചെ 6.30-ഓടെയാണ് ചിറയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ വടകര ഗവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ബന്ധുവിൻ്റെ പരാതിയിൽ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പൊലീസ് ഇൻ്റക്വസ്റ്റിന് ശേഷം വടകര ഗവ. ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദ്ദേഹം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ശ്രീജ മക്കൾ : ആദർശ് , ആസ്രിയ
Middle-aged man found dead in Lokanarkav Chira, Vadakara











































