പന്ന്യന്നൂർ: (www.panoornews.in)തലശേരിയിലെ പ്രമുഖ അഭിഭാഷകനും രണ്ടു തവണ ബാർ അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജേഷ് ചന്ദ്രൻ അന്തരിച്ചു.
തലശേരി, മാഹി കോടതികളിലെ കേസുകളിൽ ഹാജരായ ശേഷം കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാന്റിലെ മെഡിക്കൽസിൽ മരുന്നു വാങ്ങാനെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മൈത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 5 മണിയോടെ മരണപ്പെടുകയായിരുന്നു. പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു..
Prominent lawyer from Thalassery, Advocate from Pannyannur, Bijesh Chandran, passed away.










































