ചൊക്ലി: (www.panoornews.in)തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം
പാനൂർ : യജമാനന് താൻ ഇത്ര പ്രിയപ്പെട്ടതാണെന്ന് ആ പറവ അറിഞ്ഞ് കാണില്ല. തത്തയ്ക്ക് പതിനായിരങ്ങൾ വിലയുള്ളതും അധികം നാട്ടുകാർക്കും അറിയില്ല. ഇവിടെ ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ നിങ്ങൾക്ക് 10,000 പാരിതോഷികം ലഭിക്കും.
ഈസ്റ്റ് പള്ളൂർ ചൊക്ലി ഭാഗത്തു നിന്ന് ഇന്നലെ രാവിലെ 7മണിക്ക് ആണ് തത്തയെ കാണാതായത്. ഭക്ഷണം നൽകുമ്പോഴാണ് പുറത്തേക്ക് പോയത്.
ആഫ്രിക്കൻ ഗ്രെ പേരറ്റിനെ ഏറണാകുളത്തു നിന്നും ഒന്നര വർഷം മുമ്പാണ് വാങ്ങിയത്. വീട്ടിലെ ഒരംഗത്തെ പോലെയാണ് തത്തയെന്നും,
കണ്ടു കിട്ടുന്നവർ തത്തയെ തിരിച്ചേല്പിച്ചാൽ 10,000 രൂപ പാരിതോഷികം നൽകുമെന്ന് ഉടമ ഫർഹാൻ അറിയിച്ചു.
Mob : 7558832821
7559980357
African Grey parrot missing from Chokli; 10,000 reward for finding it










































