സംസ്ഥാന സ്കൂൾ കലോത്സവം ; കിരീട ജേതാക്കളായ കണ്ണൂർ ടീമിന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

സംസ്ഥാന സ്കൂൾ കലോത്സവം ; കിരീട ജേതാക്കളായ കണ്ണൂർ ടീമിന്  ജില്ലയിൽ ഉജ്ജ്വല സ്വീകരണം
Jan 19, 2026 07:52 PM | By Rajina Sandeep

(www.panoornews.in)തൃശ്ശൂരിൽ നടന്ന 64ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കിയ കണ്ണൂർ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണം. കണ്ണൂർ നഗരത്തിൽ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എം.എൽ. എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂർ സ്വർണകിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

ഉച്ചതിരിഞ്ഞ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ്‌ കുര്യൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.ശബ്ന, സ്ഥിരംസമിതി അധ്യക്ഷൻമാരായ

എ പ്രദീപൻ, പി രവീന്ദ്രൻ, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ അനുശ്രീ, പി പ്രസന്ന, സി.കെ മുഹമ്മദലി, പി.വി ജയശ്രീ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡന്റ് എം.കെ സെയ്ത്തു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, കലോത്സവം ജില്ലാ പ്രോഗ്രാം കൺവീനർ കെ പ്രകാശൻ, പാനൂർ എ ഇ ഒ ബൈജു കേളോത്ത്, ചൊക്ലി എ ഇ ഒ ബാബുരാജ്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയദേവൻ, ന്യൂമാഹി എം എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ പി റീത്ത തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് തലശ്ശേരി, ധർമ്മടം പോസ്റ്റ് ഓഫീസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗൺ, താഴെ ചൊവ്വ, മേലെ ചൊവ്വ, കാൾടെക്സ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

State School Arts Festival; The winning Kannur team received a warm welcome in the district

Next TV

Related Stories
യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണം ഇഴയുന്നു ; ജനം ദുരിതത്തിൽ

Jan 19, 2026 09:20 PM

യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണം ഇഴയുന്നു ; ജനം ദുരിതത്തിൽ

യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണം ഇഴയുന്നു ; ജനം...

Read More >>
യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

Jan 19, 2026 05:23 PM

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം

യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ...

Read More >>
തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

Jan 19, 2026 02:51 PM

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ

തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ? വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ...

Read More >>
ഓനൊന്നിനും പോകാത്തവനാ..; ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി  അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ  യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

Jan 19, 2026 02:49 PM

ഓനൊന്നിനും പോകാത്തവനാ..; ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

ദീപക്കിന്റെ മരണത്തിൽ നെഞ്ചു പൊട്ടി അച്ഛനും, അമ്മയും, അപവാദ പ്രചരണത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി...

Read More >>
ഇരിട്ടിയിൽ  കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

Jan 19, 2026 02:16 PM

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി കലക്ടർ

ഇരിട്ടിയിൽ കാക്കകളിൽ പക്ഷിപ്പനി ; ജാഗ്രതാ നിർദേശം നൽകി...

Read More >>
കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

Jan 19, 2026 12:20 PM

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ വിട്ടു

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന അമ്മ ശരണ്യ കുറ്റക്കാരി ; വിധി ശനിയാഴ്ച, കാമുകനെ വെറുതെ...

Read More >>
Top Stories