പന്ന്യന്നൂർ: (www.panoornews.in)ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമാണ് പന്ന്യന്നൂർ പഞ്ചായത്തിലെ യുവദീപ്തി - ലക്ഷം വീട് റോഡ് നവീകരണത്തിന് തുടക്കമിട്ടത്.
ഒരു മാസത്തോളമാകാറായിട്ടും റോഡ് പണി എങ്ങുമെത്തിയിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ച് നിലമൊരുക്കുന്നതിന് രണ്ടാഴ്ചയെടുത്തു. പിന്നീട് മെറ്റലിറക്കി റോഡ് പൊന്തിച്ചു. റോഡ് പണി പിന്നെയും വൈകിയപ്പോൾ സഹികെട്ട നാട്ടുകാർ തടസ്സങ്ങൾ നീക്കി യാത്രയാരംഭിച്ചു. കാൽ നടയാത്ര പോലും ദുസ്സഹമായി മാറി.
ഇരുചക്രവാഹനയാത്രക്കാരും ഏറെ ദുരിതത്തിലായി. ഇപ്പോഴും റോഡ് ടാറിംഗ് എന്നാരംഭിക്കുമെന്ന് പറയാനാകാത്ത അവസ്ഥയാണ്. പന്ന്യന്നൂർ പഞ്ചായത്തിലെ 6, 11 വാർഡുകളെ തമ്മിൽ വേർതിരിക്കുന്ന റോഡ് കൂടിയാണിത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും, യുഡിഎഫും റോഡ് തകർച്ച മുഖ്യ പ്രചരണ വിഷയമാക്കിയിരുന്നു. ഇക്കാര്യം കൊണ്ടു തന്നെ ഉറച്ച സിപിഎം വോട്ടുകൾ പോലും നഷ്ടമായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നുണ്ട്.
Yuvadeepthi - Road renovation of lakh houses is dragging on; people are in distress










































.jpeg)