പാനൂർ : (www.panoornews.in)ന്യൂ മാഹി ഉസ്സൻമൊട്ടയിൽ കാറും, ബസും കൂട്ടിയിട്ടിച്ചു.ചാറ്റൽ മഴയിലുണ്ടായ അപകടത്തിൽ കാർ കരണം മറിഞ്ഞ് പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടത്തിൽ പെട്ടവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രികളിലേക്കെത്തിച്ചത്.ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസും,കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
Car and bus collide in Ussan Motta, New Mahe; 8 injured
