(www.panoornews.in)ഓടിക്കൊണ്ടിരുന്ന ബസിന്റെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. പോത്താനിക്കാട് പുളിന്താനം പാലത്തിലായിരുന്നു അപകടം. സംഭവത്തിൽ കണ്ടക്‌ടർ പോത്താനിക്കാട് പടയാട്ടില്‍ അരുണ്‍ ബിജുവിന്റെ (കണ്ണൻ) കാലിന് പരിക്കേറ്റു.കാളിയാര്‍–മൂവാറ്റുപുഴ റൂട്ടില്‍ സർവീസ് നടത്തുന്ന ശ്രീലക്ഷ്മി എന്ന ബസില്‍നിന്നാണ് ഇയാള്‍ തെറിച്ചുവീണത്. വ്യാഴം രാവിലെ 6.45 ഓടെയായിരുന്നു അപകടം.


പാലത്തിലെ കൊടുംവളവിൽ അമിതവേഗത്തിൽ വന്നതാണ് അപകടകാരണം. മുൻവാതിലിലൂടെ അരുണ്‍ ടിക്കറ്റ് മെഷീനും, പണമടങ്ങിയ ബാഗും സഹിതം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കയറാതിരുന്നതുകൊണ്ട് വലിയൊരു അപകടം ഒഴിവായി. പരിക്കേറ്റ അരുണിനെ ബസ് നിര്‍ത്തി ഓടിയെത്തിയവര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി.
വാഹനപരിശോധനകള്‍ കൃത്യമായി നടക്കാത്തതിനാലാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. ബസുകളില്‍ വാതില്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും മിക്ക ബസുകളും വാതിൽ തുറന്നിട്ടാണ് സര്‍വീസ് നടത്തുന്നത്. രണ്ടുമാസംമുന്പാണ് ഇതേ ബസ് ആയങ്കരയില്‍ പാചകവാതകലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയത്. അന്ന് 30 ഓളംപേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ അനുവദിക്കപ്പെട്ട സമയത്ത് ഓടാതെ കെഎസ്ആര്‍ടിസി ബസുകളുമായി നിരന്തരം മത്സരയോട്ടം നടത്തുന്നതായും പരാതിയുണ്ട്.
Conductor injured after falling from bus door
