കണ്ണൂർ :പോളിയോ തുള്ളി മരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ജില്ലാ ആശുപത്രിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
കണ്ണൂർ ജില്ലയിലെ 2087 ബൂത്തുകളിലൂടെ 1,62,206 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകും. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളി മരുന്ന് നൽകും
Polio drops distribution tomorrow
