പാനൂർ:(www.panoornews.in) സംസ്ഥാനത്തുടനീളം തുലാമഴയിൽ കനത്ത നാശം. 5 ദിവസം കൂടി കത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് പാനൂരിൽ വീട് തകർന്നു.


പാനൂരിനടുത്ത് കൂറ്റേരി നെല്ലിക്ക മീത്തൽ രാധാകൃഷ്ണന്റെ വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി സമീപത്തെ പുളിമരം കടപുഴകി വീണത്.വീടിൻ്റെ മേൽക്കൂര തകരുകയും, ചുമരിന് കേടുപാടുണ്ടാവുകയും ചെയ്തു.
ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.
കെ പി മോഹനൻ എംഎൽഎ, വില്ലേജ് അധികാരികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
a tree falls and a house collapses in Panoor
